കേരളം കണ്ടതില്‍വച്ച് പരമ പന്നനാണ് വി.ഡി. സതീശന്‍. കേരള രാഷ്‌ട്രീയത്തില്‍ ഇത്രയധികം അധഃപതിച്ച മറ്റൊരു രാഷ്‌ട്രീയ നേതാവില്ല. വിശ്വസിക്കാന്‍ കൊള്ളാത്ത ഒരാളാണ് സതീശന്‍. മുസ്ലിം ലീഗിന് ഒത്തുപറഞ്ഞ് അടുത്ത സ്‌ഥാനം ഉറപ്പിക്കാനാണു വി.ഡി. സതീശന്റെ ശ്രമം. എങ്ങനെയും സ്‌ഥാനം അടിച്ചെടുക്കണം എന്ന ചിന്തമാത്രം. മുഖ്യമന്ത്രി ആകാന്‍ നടക്കുകയാണ്. ആ വെള്ളം വാങ്ങി താഴെ വയ്‌ക്കുന്നതാണ് നല്ലത്. എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകാനുള്ള ഒരു കഴിവും സതീശനില്ല. മതേതരത്വം പറഞ്ഞ് മതാധിപത്യം സ്‌ഥാപിക്കുകയാണ് മുസ്ലിം ലീഗ്. നമ്മളെ കാര്‍ന്നുതിന്നുന്ന ക്യാന്‍സറായി ആ പാര്‍ട്ടി മാറി. ലീഗിനെ സുഖിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. അവര്‍ വോട്ട് ബാങ്കാണ്. നമ്മുടെ വോട്ടിനു വിലയില്ല. പ്രതിപക്ഷ നേതാവിന്റെ മാന്യത സതീശന്‍ പുലര്‍ത്തുന്നില്ല. ഈഴവ വിരോധിയാണ്. സമുദായത്തെ കിട്ടുന്ന അവസരത്തിലെല്ലാം ചവിട്ടാനും തൊഴിക്കാനും ശ്രമിക്കുന്നു. എതിര്‍ അഭിപ്രായത്തിലൂടെ കെ. സുധാകരനെ കെ.പി.സി.സി. പ്രസിഡന്റ് സ്‌ഥാനത്തുനിന്ന് അനവസരത്തില്‍ താഴെയിറക്കി. എനിക്ക് 86 വയസായി. ഈ കാലത്തിനിടയില്‍ ഇങ്ങനെ തറ പറയുന്ന ഒരു പ്രതിപക്ഷ നേതാവിനെ കണ്ടിട്ടില്ല-വെള്ളാപ്പള്ളി പറഞ്ഞു.
എസ്.എന്‍.ഡി.പി. ശാഖ കുടുംബ യൂണിറ്റ് തലം മുതലുള്ള ഭാരവാഹികളുടെ നേതൃത്വ സംഗമം മൂവാറ്റുപുഴ പണ്ടപ്പിള്ളിയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴ, കോതമംഗലം, കുത്താട്ടുകുളം യൂണിയനുകളില്‍നിന്നുള്ള 82 ശാഖകളില്‍നിന്നായി രണ്ടായിരത്തില്‍പരം പ്രതിനിധികള്‍ പങ്കെടുത്തു.
വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, മൂവാറ്റുപുഴ യൂണിയന്‍ പ്രസിഡന്റ് വി.കെ. നാരായണന്‍, സെക്രട്ടറി അഡ്വ. എ.കെ. അനില്‍ കുമാര്‍, കോതമംഗലം യൂണിയന്‍ പ്രസിഡന്റ് അജി നാരായണന്‍, സെക്രട്ടറി പി.എ. സോമന്‍, ബോര്‍ഡ് അംഗം സജീവ് പാറക്കല്‍, കൂത്താട്ടുകുളം യൂണിയന്‍ പ്രസിഡന്റ് പി.ജി. ഗോപിനാഥ്, സെക്രട്ടറി സി.പി. സത്യന്‍, ഫാ. റിജോ, യോഗം ഡയറക്‌ടര്‍ ബോര്‍ഡ് അംഗങ്ങളായ അഡ്വ. എന്‍. രമേശ്, പ്രമോദ് കെ. തമ്ബാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.