തൃശ്ശൂർ: വരന്തരപ്പിള്ളിയിലെ പാലപ്പിള്ളിയിൽ കഴിഞ്ഞ ദിവസം ഏകദേശം ഇരുപതിനടുത്ത് ആനകളാണ് പ്രദേശത്ത് ഇറങ്ങിയത്. ഇന്നലെ രാത്രി കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്ന് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾക്ക് അപകടം പറ്റിയിരുന്നു. ഇവർക്ക് നിസാര പരുക്കുകളുണ്ട്. ഈ കാട്ടാനക്കൂട്ടം ഇന്ന് രാവിലെ സമീപത്തിലെ റബർ എസ്റ്റേറ്റിൽ എത്തി. സ്ഥിരമായി ഈ പ്രദേശത്ത് കാട്ടാനകൾ ഇറങ്ങുന്നതിൽ നാട്ടുകാർക്ക് പരാതിയുണ്ട്. നാട്ടുകാരും വനംവകുപ്പും ചേർന്ന് പടക്കം പൊട്ടിച്ച് ആനകളെ കാട്ടിലേക്ക് കയറ്റുന്നതിന് ശ്രമം നടക്കുന്നുണ്ട്.
