എം സി റോഡിൽ തിരുവല്ല തിരുമൂലപുരത്ത് ഫർണിച്ചർ കടയുടെ സമീപം റോഡരുകിൽ കഞ്ചാവു ചെടി കണ്ടെത്തി
വൈകിട്ട് നാലു മണിയോകാ തിരുവല്ല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേന്ദ്രൻ കെ യും, പാർട്ടിയും ചേർന്ന് നാത്തിയ പരിശോധനയിലാണ് തിരുമൂലയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ - ഇലക്ട്രോണിക്സ് കടയുടെ മുൻവശം തെക്ക് ഭാഗത്ത് ഉള്ള കെഎസ്ഇബിയുടെ ഇലക്ട്രിക് പോസ്റ്റിന്റെ കിഴക്കുവശത്ത് തൂണിനോട് ചേർന്ന് കുറ്റിച്ചെടികൾക്ക് ഇടയിൽ നിന്നും 89 സെൻ്റീ മീറ്റർ നീളമുള്ള ഒരു കഞ്ചാവ് ചെടി വളർന്നു നിന്നത് കണ്ടെടുത്തത്. എക്സൈസ് വകുപ്പ് കേസ് എടുത്തു.പ്രതിയായി ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കഞ്ചാവ് ചെടിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.