കോട്ടയം: മരങ്ങാട്ടുപിള്ളിയിൽ ടാങ്കർ ലോറി ബൈക്കിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് സംഭവം. കുറവിലങ്ങാട് പകലോമറ്റം സ്വദേശിനി സോഫി (50) ആണ് അപകടത്തിൽ മരിച്ചത്.ബൈക്ക് ഓടിച്ചിരുന്ന അരുവിക്കുഴി തകിടിയിൽ ജിമ്മിയെ (27) തലക്കും കാലിനും ഗുരുതരമായ പരിക്കുകളോടെ പാലാ മാർസ്ലീവാ മെഡിസിറ്റിയിൽ പ്രവേശിച്ചു. സംഭവ സ്ഥലത്ത് വെച്ചുതന്നെ സോഫി മരിച്ചു.മുന്നിൽ പോയ കാർ ഇൻഡിക്കേറ്റർ ഇടാതെ വലത്തേയ്ക്ക് തിരിഞ്ഞതിനെ തുടർന്ന് ബൈക്ക് രണ്ട് കാറുകൾക്കും, ടാങ്കർ ലോറിയ്ക്കും ഇടയിൽ കുടുങ്ങിയായിരുന്നു അപകടം. മരങ്ങാട്ടുപള്ളി പാലാ റോഡിൽ വ്യാഴാഴ്ച രാവിലെ 8.45 നാണ് അപകടം ഉണ്ടായത്. സംഭവം അറിഞ്ഞ് മരങ്ങാട്ടുപള്ളി പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.