സാൻവിച്ചില്‍ ചിക്കൻ കുറഞ്ഞെന്ന പരാതിയെ ചൊല്ലി കൊച്ചിയില്‍ സംഘർഷമുണ്ടായ സംഭവത്തില്‍ മാനേജറെ പുറത്താക്കി.
സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് മാനേജറായ ജോഷ്വായെ പുറത്താക്കിയത്. ഫോർട്ട് കൊച്ചി സ്വദേശിയാണ് ജോഷ്വാ.
സംഭവത്തിന് പിന്നാലെ മാനേജർക്കും സ്ഥാപനത്തിനുമെതിരെ വ്യാപകമായ വിമർശനമുയർന്നിരുന്നു. അത്തരമൊരു പശ്ചാത്തലത്തിലാണ് നടപടി. നല്‍കുന്ന പരിശീലനത്തില്‍ മാറ്റം വരുത്തുമെന്നും കമ്പനി പറഞ്ഞു.
കൊച്ചി എം ജി റോഡിലെ ചിക്കിംഗ് മാനേജറായിരുന്നു ഇയാള്‍. സാൻഡിവിച്ചില്‍ ചിക്കൻ കുറഞ്ഞത് പരാതിപ്പെട്ട വിദ്യാർഥികള്‍ക്ക് നേരെ ഇയാള്‍ കത്തി വീശുകയായിരുന്നു. തുടർന്ന് സംഘർഷമുണ്ടായി. ഇരു കൂട്ടരുടെയും പരാതിയില്‍ കൊച്ചി സെൻട്രല്‍ പൊലീസ് കേസ് എടുത്തു. കൊച്ചിയില്‍ സിബിഎസ്‌ഇ സ്കൂള്‍ സംസ്ഥാന കായികമേളയ്ക്ക് എത്തിയ വിദ്യാർത്ഥികള്‍ പരിപാടിക്കിടെ കൊച്ചി എംജി റോഡ് ചിക്കിംഗില്‍ എത്തിയപ്പോഴായിരുന്നു സംഘർഷം.















































































