കൊച്ചി: തമിഴ്നാട് മാർക്കറ്റില്‍ കൊപ്രയുടെ വില കുറഞ്ഞു. വെളിച്ചെണ്ണ വില്‍പന ഗണ്യമായി കുറയുകയും വൻകിട കമ്പനികൾ വിപണിയില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്തതോടെയാണ് കൊപ്രയുടെ വില കുറഞ്ഞത്. കിലോഗ്രാമിന് 270-275 രൂപയ്ക്ക് വിറ്റിരുന്ന കൊപ്രയ്ക്ക് 215- 218 രൂപയുമാണ് വില. 55 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
അതേസമയം മാർക്കറ്റില്‍ ആവശ്യത്തിന് കൊപ്ര ലഭ്യമാണ്. ഏതാനും ദിവസങ്ങള്‍കൂടി ഈ വിലയ്ക്ക് കൊപ്ര ലഭിക്കുമെന്നാണ് സൂചന. കൊപ്ര വില കുറഞ്ഞ സ്ഥിതിക്ക് വെളിച്ചെണ്ണ വില ലീറ്ററിന് 390 രൂപയ്ക്ക് = വില്‍ക്കാനാവുമെന്ന് വെല്‍ഫെയർ അസോസിയേഷൻ ഓഫ് കേരള കോക്കനട്ട് ഓയില്‍ മില്ലേഴ്സ് പ്രസിഡന്റ് സജീവ് കെ. ജോബ് പറഞ്ഞു. കേരളത്തിലെ വൻകിട, ചെറുകിട മില്ലുകള്‍ തമിഴ്നാട്ടില്‍ നിന്നാണ് വെളിച്ചെണ്ണ ആട്ടാൻ കൊപ്ര കൊണ്ടുവരുന്നത്.