ശരീരം പൂര്‍ണ്ണമായും തളര്‍ന്നുപോവുകയും, സംസാരശേഷി നഷ്ടപ്പെടുകയും ചെയ്ത ശ്രീ. ഫ്രാന്‍സിസ്, മാസങ്ങള്‍ നീണ്ട ചികിത്സയിലൂടെ നേരിയ സുഖം പ്രാപിച്ചുവെങ്കിലും വീണ്ടും പഴയ ഗുരുതരനിലയിലേക്ക് എത്തിയിരിക്കുകയാണ്.
നിത്യവും ഫിസിയോതെറാപ്പിക്ക് വിധേയനാകുന്ന ഇദ്ദേഹത്തിന് ഒരു കൈ മാത്രമാണ് ഇപ്പോള്‍ ചലിപ്പിക്കുവാന്‍ കഴിയുന്നത്. സ്നേഹവും, കരുതലിനുമൊപ്പം വലിയൊരു കൈത്താങ്ങും ഇപ്പോള്‍ ഈ കുടുംബത്തിന് അത്യാവശ്യമാണ്.
'കനിവ്' എന്ന സഹായപദ്ധതിയിലൂടെ അദ്ദേഹത്തിന്റെ തുടര്‍ചികിത്സക്ക് പണം കണ്ടെത്തുന്നതിനുവേണ്ടി "നൂറ് രൂപ ചലഞ്ചിന്" ഇഫ്റ്റ സിനിമ യൂണിയന് തുടക്കമിടുകയാണ്.
ചുവടെ ചേര്‍ത്തിരിക്കുന്ന പോസ്റ്ററില്‍ ശ്രീ. ഫ്രാന്‍സിസ് എനമാവിന്റെ ബാങ്ക് അക്കൌണ്ടിന്റെ വിവരങ്ങളും, അദ്ദേഹത്തിന്റെ കുടുംബത്തോട് സംസാരിക്കുവാനുള്ള ഫോണ്‍ നമ്പരും ചേര്‍ത്തിരിക്കുന്നു .
നിങ്ങള്‍ ഓരോരുത്തരുടെയും, ഇഫ്റ്റയുടെയും 'കനിവിന്റെ' നിറകണികകള് സ്നേഹസാന്ത്വനമായി മാറട്ടെ!
#iftacinemaunion #kanivubyifta #INTUC #intuckerala #rchandrashekharan #pandalamsudhakaran #anilattingal #VDSatheesan #RameshChennithala #francisenamavu #iftathrissur #100rupeechallenge