കേരള കോൺഗ്രസ് ജന്മദിന സമ്മേളനം ഇന്ന് വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ നടക്കും. കേരള കോൺഗ്രസ് (എം) 61-ാം ജന്മദിന സമ്മേളനവും സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗവും ഇന്നു 10 മുതൽ 5 വരെ സംസ്‌ഥാന കമ്മിറ്റി ഓഫിസിൽ നടക്കും.
ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും. ജോസഫ് വിഭാഗം കേരള കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ ഇന്നു 4നു പാർട്ടി സംസ്‌ഥാന കമ്മിറ്റി ഓഫിസിൽ ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.













































































