യന്ത്രത്തിന് പുറമെ കഴുകാനിട്ടിരുന്ന വസ്ത്രങ്ങളും സ്ഫോടനത്തില്‍ നാലുപാടും ചിതറി. കാരശേരി ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിലായിരുന്നു അപകടം.
നാല് വര്‍ഷം പഴക്കമുള്ള സെമി ഓട്ടോമാറ്റിക് അലക്കു യന്ത്രമാണ് പൊട്ടിത്തെറിച്ചത്. സമീപത്ത് വീട്ടുകാര്‍ ആരുംതന്നെ ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.
പൊട്ടിത്തെറിയില്‍ വയറുകളും , പൈപ്പുകളും പൂര്‍ണമായും നശിച്ചു.
വയറില്‍ എലി കരണ്ടതിനെ തുടര്‍ന്നുണ്ടായ ഷോര്‍ട് സര്ക്യൂടായിരിക്കാം അപകടകാരണമെന്നും പറയുന്നു.