ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട അഡ്വ. നോബിൾ മാത്യു(കോട്ടയം)വിന്റെ സസ്പെൻഷൻ പിൻവലിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
അഡ്വ. നോബിൾ മാത്യു നൽകിയ ഖേദപ്രകടനം പരിഗണിച്ചാണ് നടപടി.
കാഞ്ഞിരപ്പള്ളി സീറ്റിൽ തന്നെ പരിഗണിക്കാത്തതിൽ പരസ്യ പ്രതിഷേധം നോബിൾ മാത്യൂ പ്രകടിപ്പിച്ചിരുന്നു.
പിന്നാലെയാണ് സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ നോബിളിനെ സസ്പെൻ്റ് ചെയ്തത്.
കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനെയാണ് കാഞ്ഞിരപ്പള്ളി സീറ്റിൽ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.














































































