കോട്ടയം - കുമരകം റോഡിൽ ശനി, ഞായർ ദിവസങ്ങളിൽ (നവം 29, 30) ഗതാഗത നിരോധനം ഏർപ്പെടുത്തിയത് പിൻവലിച്ചു.
ഡിറ്റ് വാ ചുഴിക്കാറ്റിൻ്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് പരക്കെ വരും ദിവസങ്ങളിൽ മഴ പെയ്യുമെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിലാണ് കോണത്താറ്റ് പാലത്തിലെ ടാറിംങ് ജോലികൾ നീട്ടിവച്ചത്.
പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ടാറിങ് ജോലികൾ നടക്കേണ്ടുന്നതിനാൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസും അറിയിപ്പ് നൽകിയിരുന്നു.
കാലാവസ്ഥ അനുകൂലമാകുന്ന പക്ഷം ടാറിംങ് പ്രവൃത്തികളുടെ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ പറഞ്ഞു.













































































