സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വർക്കിംഗ് പ്രസിഡന്റുമാരും ഡൽഹിയിൽ എത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, രമേശ് ചെന്നിത്തലയും ഇന്ന് എത്തും. പുനഃസംഘടനയുമായി ബന്ധപ്പെട്ട എതിർപ്പുകൾ പരിഹരിക്കുകയാണ് പ്രധാന അജണ്ട. കെപിസിസി സെക്രട്ടറിമാരുടെ കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. സെക്രട്ടറിമാരുടെ എണ്ണം സംബന്ധിച്ച് ധാരണയാകും. പ്രധാന നേതാക്കൾ സെക്രട്ടറി സ്ഥാനത്തേക്ക് നിർദ്ദേശിച്ച പേരുകളിലും വിശദ ചർച്ചയുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്തെ തർക്കങ്ങൾ പരിഹരിക്കണമെന്ന് താക്കീത് ചെയ്യും. സമ്പൂർണ്ണ വോട്ടർ പട്ടിക പരിഷ്കരണം സംബന്ധിച്ച വിഷയവും ചർച്ച ചെയ്യും.














































































