കൊച്ചി: പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടരുന്ന ഈ സമയത്ത് സാധാരണക്കാരന് ആശ്വാസമായി എൽപിജി സിലിണ്ടറിന്റെ വില കുറഞ്ഞു. പാചക വാതക സിലിണ്ടറിന് 198 രൂപയാണ് കുറഞ്ഞത്. ഇത് പണപ്പെരുപ്പം കൊണ്ട് ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസമായി.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പുറത്തിറക്കിയ വില അനുസരിച്ച് ജൂലൈ 1 മുതൽ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 198 രൂപ കുറയും.
ഇതിനിടയിൽ വിലക്കയറ്റത്തിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ ഉജ്ജ്വല പദ്ധതി പ്രകാരം സിലിണ്ടറിന് 200 രൂപ സബ്സിഡി പ്രഖ്യാപിച്ചിരുന്നു. ഈ സബ്സിഡി പ്രതിവർഷം 12 സിലിണ്ടറുകൾക്ക് മാത്രമേ ലഭ്യമാകൂ. സർക്കാരിന്റെ ഈ നടപടിയിലൂടെ പ്രയോജനം ലഭിക്കുന്നത് 9 കോടിയിലധികം ഉപഭോക്താക്കൾക്കാണ്.