കോട്ടയം രാജ്യാന്തര ചലചിത്രമേള അനശ്വര തീയറ്റിൽ നടന്ന ഓപ്പൺ ഫോറത്തിൽ കവിയൂർ ശിവപ്രസാദ് അരവിന്ദൻ അനുസ്‌മരണം നടത്തി. ഫെസ്‌റ്റിവൽ ചെയർമാൻ സംവിധായകൻ ജയരാജ്, സണ്ണി ജോസഫ്, സെക്രട്ടറി പ്രദീപ് നായർ,
എന്നിവർ സംസാരിച്ചു.
കോട്ടയത്തുകാരുടെ സ്വകാര്യ അഹങ്കാരമായിരുന്നു അദ്ദേഹംത്തിന്റെ കാവ്യാത്മകവും ദാർശനികവുമായ പ്രതിപാദനശൈലി അവതരിപ്പിക്കുകയും മൗലികമായ സൗന്ദര്യശാസ്ത്ര പരീക്ഷണങ്ങൾ നടത്തുകയും ചെയ്ത ചലച്ചിത്രകാരനായിരുന്നു എന്ന് ഫോറത്തിൽ വിലയിരുത്തി. ആദ്യചിത്രമായ ഉത്തരായനം എന്ന മലയാള സിനിമയിൽ ഒരു നൂതനമായ ഭാവുകത്വത്തിന്റെ തുടക്കമിട്ട വ്യക്തിയാണ് അരവിന്ദൻ. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട ഉത്തരായണം ഇന്ത്യയ്ക്കു പുറത്തുള്ള നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇന്നത്തെ സിനിമ:
22- ഞായർ : 9.30 – ഗാന്ധി താത്ത ചേട്ടു (തെലുങ്ക്), 12.00 – ഷേപ് ഓഫ് മോമൊ (നേപ്പാളി), 2.30 – ഭൂതാളം (മലയാളം), 6.00 – ടു സീസൺസ് ടു സ്‌ട്രയിഞ്ചേഴ്‌സ് (ജാപ്പനീസ്), 8.30 – ഷാഡോ ബോക്‌സ് (ബംഗാളി).
ഷേപ്പ് ഓഫ് മോമോ ഇന്ന്...
കോട്ടയം
സിക്കിമിന്റെ മനോഹരമായ പശ്‌ചാത്തലത്തിൽ ഒരുക്കിയ രസകരവും ഹൃദ്യവുമായ സിനിമായാണ് ഷേപ്പ് ഓഫ് മോമോ. സ്വന്തമായി ഒരു മോമോ സ്‌റ്റാൾ തുടങ്ങാൻ ആഗ്രഹിക്കുന്ന യുവതിയുടെ കഥ പറയുന്ന സിനിമാ സംവിധാനം ചെയ്‌തിരിക്കുന്നത് ട്രിബേനി റായ് ആണ്. യുവതിയും കുടംബത്തിന്റെയും സാമൂഹത്തിന്റെ പ്രതിസന്ധികൾക്കിടയിലൂടെ തന്റെ സ്വപ്‌നത്തിലൂടെ സഞ്ചരിക്കുന്നനതാണ് ചിത്രത്തിന്റെ ഇതിവൃത്തം. നർമ്മത്തിന് പ്രാധാന്യം നൽകുന്ന ചിത്രം മാറുന്ന ലോകത്തിൽ സ്വയം പര്യാപ്‌തത നേടാൻ ആഗ്രഹിക്കുന്നവരുടെ അതിജീവനത്തിന്റെ കഥായാണ്.
കയ്യടി നേടി ശശി ചന്ദ്രകാന്ത് ഖണ്ഡാരെയുടെ "ജിപ്സി' കോട്ടയം
എൻഎഫ്ഡിസി പാക്കേജിന്റെ ഭാഗമായി പ്രദർശിപ്പിക്കുന്ന ജിപ്സി നാടോടി കുടുംബത്തിൽ ജനിച്ച ജോത്യ എന്ന കുട്ടിയുടെ കഥയാണ്. ദാരിദ്രത്തിന്റെ ആൾരൂപമായി മാറുന്ന ജോത്യയുടെ ജീവിതം കാണികളെ ഈറനണിച്ചു. മെച്ചപ്പെട്ട ജീവിതത്തിലേക്ക് എത്തിപ്പെടാൻ ഭിക്ഷയാചിക്കുകയും പഴകിയതും ചീഞ്ഞതുമായ ഭക്ഷണത്തിന് പോലും കൈനീട്ടുന്ന ജ്യോത്യയുടെ ജീവിതവും ഗർഭിണിയായ അമ്മ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടുമുട്ടിക്കാൻ പാടുപെടുമ്പോൾ പുതിയ ഭക്ഷണത്തെ തേടിയുള്ള ജോത്യയുടെ അഭിനിവേശവും ജീവിതവുമാണ് കഥയുടെ ഇതിവൃത്തം. പൂനെ ആസ്ഥാനമാക്കിയുള്ള എഴുത്തുകാരനും സംവിധായകനുമായ ശശി ചന്ദ്രകാന് ഖണ്ഡാരെയുടെ അവാർഡ് നേടിയ ചിത്രമാണ് ജിപ്സി. കാൻ ഉൾപ്പെടെ നിരവധി അന്തരാഷ്ട്ര ചലച്ചിത്ര മേളകളിൽ അംഗീകാരം നേടിയ ജിപ്സി മികച്ച ബാലതാരത്തിനുള്ള അവാർഡും നേടിയിട്ടുണ്ട്.













































































