തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ഈ മാസം 27, 28 തീയതികളിൽ സംസ്ഥാന സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും.

ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ ജില്ലകളിൽ പ്രത്യേക പ്രാർത്ഥനകളും സാമൂഹിക സേവന പ്രവർത്തനങ്ങളും സംഘടിപ്പിക്കാനാണ് തീരുമാനം.











































































