തിരുവനന്തപുരം മന്ത്രിമാരെയും വകുപ്പുകളും തീരുമാനിക്കാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ഇന്ന് ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തും.
രാവിലെ 11 മണിക്കാണ് ചർച്ച.
തിങ്കളാഴ്ചച 21 അംഗ പൂർണ മന്ത്രിസഭ തന്നെ സത്യപ്രതിജ്ഞ ചെയ്യാൻ ഇന്നലെ ചേർന്ന യുഡിഎഫ് നേതൃയോഗത്തിൽ തീരുമാനമായിരുന്നു.
നാളെ ഉച്ചയോടെ മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറാനും ധാരണയായി. ഇന്നലെ രാത്രി കൊച്ചിയിലേക്കു പോയ വി.ഡി.സതീശൻ ഇന്ന് രാവിലെ 9.30 ഓടെ കൊച്ചി വിമാനത്താവളത്തിൽ നിന്നും തിരികെ പോയി. റോജി എം ജോൺ എം എൽ എ യും അദ്ദേഹത്തോടൊപ്പമുണ്ട്.













































































