കാലവർഷത്തിൽ ചെല്ലാനം തീരവാസികൾ നേരിടുന്ന ദുരിതം ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. കാലതാമസമുണ്ടാകാതെ പദ്ധതി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതിക്ക് കേന്ദ്ര സർക്കാർ ഫണ്ട് ലഭ്യമാക്കാൻ വേണ്ട ടെൻഡർ നടപടി ക്രമങ്ങൾ സെപ്റ്റംബർ 15ന് ആരംഭിച്ച് നവംബറിൽ പൂർത്തിയാക്കും. ശേഷിച്ച ഭാഗം പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇറിഗേഷൻ വകുപ്പിന് ഡിപിആർ തയാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അതിന് വേണ്ട തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
രൂക്ഷമായ കടലാക്രമണം നേരിടുന്ന 10 ഹോട്ട്സ്പോട്ടുകളിലാണ് ആദ്യഘട്ട നിർമാണം. അഞ്ച് വർഷത്തിനുള്ളിൽ 5,300 കോടി പ്രയോജനപ്പെടുത്തി തീരദേശ സംരക്ഷണം നടപ്പിലാക്കും. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ചെല്ലാനത്ത് ടൂറിസം കേന്ദ്രം തുടങ്ങും. ഡാമുകൾ കേന്ദ്രീകരിച്ച് ടൂറിസം കേന്ദ്രങ്ങൾ നടപ്പിലാക്കാനുള്ള നടപടികൾ ജലസേചന വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.