കോട്ടയം- കുമരകം റോഡിൽ പുനർ നിർമ്മിക്കുന്ന കരിക്കാത്തറ (കോണത്താറ്റ്) പാലത്തിന്റെയും, അപ്രോച്ച് റോഡിന്റെയും ടാറിങ് പ്രവൃത്തികൾ ചൊവ്വ, ബുധൻ (ഡിസംബർ - 02/03) ദിവസങ്ങളിൽ നടക്കും.
കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ നിശ്ചയിച്ചിരുന്ന ടാറിംങ് മഴ ഭീഷണിയെ തുടർന്ന് മാറ്റിവെച്ചിരുന്നു.
ടാറിങ് പ്രവൃത്തികൾ നടത്തുന്ന ദിവസങ്ങളിൽ പാലത്തിൽ കൂടിയുള്ള ഗതഗതം പൂർണ്ണമായി നിരോധിക്കുന്നതാണെന്ന് കെ. ആർ. എഫ്. ബി-പി. എം. യു പത്തനംതിട്ട/ കോട്ടയം ഡിവിഷൻ തിരുവല്ല- അസിസ്റ്റൻറ് എഞ്ചിനിയർ അറിയിച്ചു.
ഗതാഗത നിയന്ത്രണം ഇങ്ങനെ












































































