ശിവഗിരി മഹാസമാധിയിലും ചെമ്പഴന്തി ഗുരുകുലത്തിലും അരുവിപ്പുറത്തും ആലുവ അദ്വൈതാശ്രമത്തിലും മറ്റു ഗുരു ദേവ ക്ഷേത്രങ്ങളിലും മന്ദിരങ്ങളിലും സമാധിദിനാചരണ പരിപാടികൾ നടക്കും.
ശിവഗിരി മഠത്തിൽ രാവിലെ 10നു സമാധി സമ്മേളനം പത്തനംതിട്ട ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി ആപ്‌ത ലോകാനന്ദ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമസംഘം ട്രസ്‌റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും.
സ്വാമി പരമാത്മാനന്ദഗിരി സന്ദേശം നൽകും. സത്യവ്രത സ്വാമി,സ്വാമി ഋതംഭരാനന്ദ,സ്വാമി സച്ചിദാനന്ദ എന്നിവർ സംസാരിക്കും. 2നു ശാരദാ മഠത്തിൽ ഹോമയജ്‌ഞം. 3നു കലശ പ്രദക്ഷിണയാത്ര, സമാധി സമയമായ 3.30നു സമാധിപൂജ. വൈകിട്ട് 4നു പ്രസാദ വിതരണം. 25, 26, 27 തീയതികളിൽ ശ്രീനാരായണ മാസാചരണ സമാപനവും ബോധാനന്ദസ്വാമി അഭിഷേക ശതാബ്ദി ആഘോഷവും നടക്കും.