ശബരിമല: ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഈ വർഷത്തെ നിറപുത്തരി പൂജകൾക്കായി ക്ഷേത്രനട ആഗസ്റ്റ് 3 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ആഗസ്റ്റ് 4 ന് പുലർച്ചെ 5.40 നും 6 മണിക്കും മദ്ധ്യേയാണ് നിറയും പുത്തരിയും ചടങ്ങുകൾ നടക്കുക. 4 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.