അമ്പലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ജി. സുധാകരൻക്ക് യു ഡി എഫ് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് നന്ദി അറിയിച്ച് അദ്ദേഹം രംഗത്ത്. തന്റെ വിജയത്തിനായി പ്രവർത്തിക്കുന്ന യു ഡി എഫ് പ്രവർത്തകർക്കും നേതാക്കൾക്കും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ നന്ദി അറിയിച്ചു.
യു ഡി എഫ് സ്വീകരിച്ച ബുദ്ധിപൂർവ്വമായ രാഷ്ട്രീയ നിലപാട് ചരിത്രത്തിൽ "രജത രേഖയായി" രേഖപ്പെടുത്തപ്പെടുമെന്നും ജി. സുധാകരൻ അഭിപ്രായപ്പെട്ടു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സി പി എം നേതൃത്വം പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, കോൺഗ്രസും പ്രതിപക്ഷ രാഷ്ട്രീയവും സംസ്ഥാനത്ത് വിജയിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ "മൂന്നാമൂഴം" എന്ന സ്വപ്നം യാഥാർഥ്യമാകില്ലെന്നും ജി. സുധാകരൻ പ്രസ്താവിച്ചു.
അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായുള്ള തന്റെ പ്രചാരണത്തിന് യു ഡി എഫ് നൽകുന്ന പിന്തുണ വലിയ കരുത്താണെന്നും അദ്ദേഹം വ്യക്തമാക്കി.














































































