സി പി ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് ആലപ്പുഴയിൽ തുടക്കം. രാവിലെ വലിയ ചുടുകാട്ടിൽ നിന്ന് പാർട്ടി ശതാബ്ദി ആഘോഷത്തെ സ്മരിച്ച് 100 വനിത അത്ലറ്റുകൾ ദീപശിഖ, സമ്മേളന സ്ഥലമായ കളർകോട് എസ് കെ കൺവെൻഷൻ സെന്ററിൽ എത്തിക്കും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദീപശിഖ ഏറ്റുവാങ്ങും. തുടർന്ന് ദേശീയ ജനറൽ സെക്രട്ടറി ഡി രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
39 ക്ഷണിതാക്കൾ ഉൾപ്പെടെ 528 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ 12ന് വൈകിട്ട് മൂന്നിന് നാൽപ്പാലം കേന്ദ്രീകരിച്ച് വോളണ്ടിയർ പരേഡ് ആരംഭിക്കും. 4.30 ന് ആലപ്പുഴ ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനം ഡി രാജ ഉദ്ഘാടനം ചെയ്യും.