കോട്ടയം നഗരത്തെ ഞെട്ടിച്ച തിരുവാതുക്കൽ ദമ്പതി കൊലക്കേസിൻ്റെ കുറ്റപത്രം ഈയാഴ്ച്ച കോട്ടയം മജിസ്ട്രേട്ട് മൂന്നാം കോടതിയിൽ പൊലീസ് സമർപ്പിക്കും. സംഭവം നടന്ന് 75 ദിവസത്തിനുള്ളിലാണു കോട്ടയം വെസ്റ്റ് പൊലീസ് കുറ്റപത്രം തയാറാക്കിയത്.
തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും വ്യവസായിയുമായ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ.വിജയകുമാർ (65), ഭാര്യ ഡോ. മീര (62) എന്നിവരെ ഏപ്രിൽ 22ന് ആണ് അസം സ്വദേശി അമിത് ഉറാങ് കൊലപ്പെടുത്തിയത്.
പ്രതിക്ക് ദമ്പതികളോടുള്ള പകയാണ് കൊലപാതകത്തിന് കാരണം. പ്രതി ഇവരുടെ വീട്ടിലെ ജോലിക്കാരനായിരുന്നു.