യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ പോലീസ് കസ്റ്റഡിയിലെടുത്ത ആൺ സുഹൃത്ത് ഡോ. ഇ എ റുവൈസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.ഒളിവിലായിരുന്ന ഡോ. റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയില്‍നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് ഇന്ന് പുലർച്ചെ കസ്റ്റഡിയിലെടുത്തത്. റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം, സ്ത്രീധന നിരോധന നിയമം എന്നിവ ചുമത്തി.