കോട്ടയം: ജില്ലയിൽ 2026 വർഷത്തെ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ(പി.എൽ.എഫ്) ജനുവരി മുതൽ ആരംഭിച്ചു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഉദ്യോഗസ്ഥർ സർവേ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകൾ സന്ദർശിക്കുമെന്നും ശരിയായ വിവരങ്ങൾ നൽകി സഹകരിക്കണമെന്നും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. തൊഴിൽ മേഖലകളും മനുഷ്യ വിഭവശേഷിയും സംബന്ധിച്ച കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കാൻ, കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം 2017 മുതൽ നടപ്പിലാക്കിവരുന്ന ദേശീയതല സാമ്പിൾ സർവേയാണ് പീരിയോഡിക് ലേബർ ഫോഴ്സ് സർവേ(പി.എൽ.എഫ്).














































































