ത്രിപുരയിൽ ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. പ്രകടന പത്രിക പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് പുറത്തിറക്കുക. മുഖ്യമന്ത്രി മണിക് സഹ, ത്രിപുര ബിജെപി അധ്യക്ഷൻ രാജിബ് ഭട്ടാചാർജീ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. അതേസമയം, ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഐഎം, ബിജെപി നേതാക്കൾ ഹെലികോപ്റ്ററുകളിൽ പണം കടത്തുന്നുവെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. നേതാക്കളുടെ ഹെലികോപ്റ്ററുകളും വാഹനങ്ങളും പരിശോധിക്കണം എന്ന് സിപിഐഎം ആവശ്യപ്പെട്ടു.
