അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ സത്യമംഗലത്താണ് ഇന്ന് രാവിലെ 9.42 ഓടെ സംഭവമുണ്ടായത്.
വേഗ നിയന്ത്രണത്തിനായി റോഡിൽ സ്ഥാപിച്ച ബോർഡുകൾക്കിടയിലൂടെ കടക്കവേ നിയന്ത്രണം തെറ്റി കരിമ്പ് ലോറി റോഡിലേക്ക് മറിയുകയായിരുന്നു.
അതേ സമയം ഭാഗ്യം കൊണ്ട് റോഡിലുണ്ടായിരുന്നമറ്റ്വാഹനങ്ങളിലൊന്നും ഇടിക്കാതെ ലോറി ഒരു വശത്തേക്ക് മറിഞ്ഞു നിൽക്കുകയായിരുന്നു.
ലോറിയിലെ കരിമ്പിൻ തണ്ടുകളും റോഡരികിലേക്കാണ് മാത്രമാണ് ചിതറി വീണതെന്നതും മറ്റ് വാഹനങ്ങളിൽ തട്ടാതെ അപകടത്തിന്റെ വ്യാപതി കുറച്ചു.
ലോറി ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്.












































































