അതേസമയം, പോക്സോ കേസിൽ സുധാകരനെതിരേയുള്ള ആരോപണം തള്ളിക്കൊണ്ടുള്ളതായിരുന്നുഡി.വൈ.എസ്.പിയുടെ പ്രതികരണം.
കെ സുധാകരനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി മോൻസൺ മാവുങ്കലിനെ ചോദ്യംചെയ്ത് മടങ്ങുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞദിവസം നടത്തിയ ആരോപണത്തിന് വിരുദ്ധമായിരുന്നു ഡി.വൈ.എസ്.പിയുടെ പ്രതികരണം.
പോക്സോ കേസിൽ കെ. സുധാകരന് യാതൊരു പങ്കുമില്ലെന്ന് മോൻസൺ മാവുങ്കൽ തന്നെ നേരത്തെ പറഞ്ഞതാണ്. മാധ്യമങ്ങൾക്ക് മുമ്പിലും അയാൾ ഇതാവർത്തിച്ചിട്ടുണ്ട്. അതിന് ശേഷം ഇത്തരത്തിലുള്ള ആരോപണത്തിന് കഴമ്പില്ലെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. പറഞ്ഞു.