കോട്ടയം: ദേശീയ ബാലികാദിനത്തോട് അനുബന്ധിച്ച് ജില്ല വനിതാ ശിശുവികസന വകുപ്പ് 'അനധികൃത മനുഷ്യക്കടത്ത് ' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കും. കോട്ടയം പോലീസ് ക്ലബ്ബില്‍ ഇന്ന് രാവിലെ 10ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ജി. പ്രവീണ്‍കുമാര്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിക്കും. ജില്ലാ ലീഗല്‍ സെല്‍ എസ്.ഐ. എം.എസ്. ഗോപകുമാര്‍ ചര്‍ച്ച നയിക്കും. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ടിജു റേച്ചല്‍ തോമസ്, ജില്ലാ വനിതാ ശിശുവികസന ഓഫീസ് സീനിയര്‍ സൂപ്രണ്ട് ജി. സ്വപ്നാ മോള്‍ എന്നിവര്‍ പങ്കെടുക്കും.












































































