ചുഴളികാറ്റ് വീശിഅടിച്ച പോർബന്ധർ, കണ്ടല, മുന്ദ്ര മേഖലയിൽ വൈദ്യുതി ബന്ധം താറുമാറായി. പലയിടത്തും വൈദ്യുതി കമ്പികൾ നേരത്തെ തന്നെ ഊരി മാറ്റിയിരുന്നതിനാൽ മിക്ക പ്രദേശങ്ങളും അന്ധകാരത്തിൽ ആണ്. പലയിടത്തും മൂന്ന് ദിവസമായി വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്.
പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗമായ മൊബൈൽ ഫോൺ സേവനവും ഇല്ലാതായിരിക്കുകയാണ്.
വൈദ്യുതി ഇല്ലാത്തതിനാൽ മൊബൈൽ ഫോണുകൾ ചാർജ്ജ് ചെയ്യാൻ കഴിയാതെ ജനങ്ങൾ കഷ്ടപ്പെടുന്നു. മൊബൈൽ ടവറുകളുടെ പ്രവർത്തനവും ഏറെക്കുറെ നിശ്ചലമാണ്.
ഇതിനിടെ വ്യാജ സന്ദേശങ്ങളുടെ മലവെള്ള പാച്ചിലിൽ ജനങ്ങൾ ഏറെ പരിഭ്രാന്തിയിൽ ആയിട്ടുണ്ട്. പഴയ കാലത്ത് ഉണ്ടായിട്ടുള്ള ചുഴലി കാറ്റുകളുടെ വീഡിയോകൾ ഗുജറാത്തിൽ ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.














































































