മൂലവട്ടം പി. ഒ. , കോട്ടയം - 26, ഫോൺ: 0481-2342007,8547389454
വിനായക ചതുർത്ഥി മഹോത്സവം
അഷ്ടദ്രവ്യ മഹാഗണപതി ഹോമവും
പ്രത്യക്ഷ ഗണപതി പൂജയും ,ആനയൂട്ടും
2025 ആഗസ്ററ് 27,ബുധൻ (1201 ചിങ്ങം 11)
ഭക്തജനങ്ങളെ,
ഭാരതത്തിലെ പ്രമുഖ വടക്കൻ ചൊവ്വാ ക്ഷേത്രങ്ങളിൽ പ്രഥമ സ്ഥാനം അർഹിക്കുന്ന അതിപുരാതനവും അപൂർവ്വ ശക്തിവിശേഷത്താൽ അതിപ്രശസ്തവുമായ മൂലവട്ടം ശ്രീ കുറ്റിക്കാട്ടു ദേവീക്ഷേത്രത്തിലെ വിനായക ചതുർത്ഥി മഹോത്സവം 2025 ആഗസ്റ്റ് 27-ാംതീയതി ബുധനാഴ്ച്ച (1201 ചിങ്ങം 11), അഷ്ടദ്രവ്യ മഹാഗണപതി ഹോമം , ഗജപൂജ ,ആനയൂട്ട് എന്നീ പൂജകളോടെ പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. തടസ്സങ്ങൾ മാറുവാനും, സത്‌കീർത്തി ലഭിക്കുവാനും, കുടുംബ ഐശ്വര്യത്തിനും സർവ്വോപരി ദേശത്തിന്റെ അഭിവൃദ്ധിക്കുമായി നടക്കുന്ന ഈ ചടങ്ങ് അന്നേദിവസം രാവിലെ 6 മണിമുതൽ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ. അറയ്ക്കൽ മഠം സുധിശാന്തിയുടെ മുഖ്യകാർമ്മീകത്ത്വത്തിൽ നടക്കുന്നതാണ് മഹത്വപൂർണ്ണവും ഭക്തി സാന്ദ്രവുമായ ഈ യജ്ഞത്തിലേയ്ക്ക് വിഘ്‌നേശ്വരനും, ക്ഷിപ്രപ്രസാദിയുമായ മഹാഗണപതിയുടെ അനുഗ്രഹാശ്ശിസുകൾ ഏറ്റുവാങ്ങുവാൻ എല്ലാ ഭക്തജനങ്ങളെയും ദേവീനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.
തിരുവോണ ആഘോഷം
അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഗജപൂജയും , ആനയൂട്ടും
2025 സെപ്റ്റംബർ 5, വെള്ളി (1201ചിങ്ങം 20)
മൂലവട്ടം ശ്രീ കുറ്റിക്കാട്ടു ദേവീക്ഷേത്രത്തിൽ തിരുവോണദിവസമായ 2025 സെപ്റ്റംബർ 5 വെള്ളിയാഴ്ച (1201 ചിങ്ങം 20)രാവിലെ 6 മണി മുതൽ അഷ്ടദ്രവ്യമഹാഗണപതിഹോമം, ഗജപൂജ, ആനയൂട്ട് (16ൽ പരം ആനകൾ പങ്കെടുക്കുന്നു), വിശേഷാൽ പൂജകൾ, പായസ വിതരണം എന്നീ ചടങ്ങുകളോടെ നടത്തുന്നതാണ്.ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ. അറയ്ക്കൽ മഠം സുധിശാന്തിയുടെയും ശ്രീ. വിബിൻ ശാന്തിയുടെയും മുഖ്യകാർമ്മീകത്ത്വത്തിൽ നടത്തപ്പെടുന്ന ഈ മഹത് കർമ്മങ്ങളിലേയ്ക്ക് എല്ലാ ഭക്തജനങ്ങളെയും ക്ഷേത്രസന്നിധിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.
ദേവീസ്മരണയിൽ
പ്രസിഡന്റ്
പി.കെ. സാബു, പൂന്താനം
9447140496
സെക്രട്ടറി
സുഗുണൻ പി. കെ. കാർത്തിക
9446370921