പത്തനംതിട്ടയില്‍ പ്രവാസിയുടെ വീട്ടില്‍ വൻ കവർച്ച. 50 പവനോളം വരുന്ന സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടെതായാണ് വിവരം.
പ്രവാസിയായ ബിജു നാഥിന്റെ വീട്ടില്‍ ആയിരുന്നു കവർച്ച നടന്നത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് മുൻവശത്തെ കതക് പൊളിച്ചാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. വിദേശത്തുള്ള മരുമകളുടെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് വീട്ടുകാർ പറയുന്നു.














































































