പ്രതിരോധ വാക്സീന്‍ എടുത്തിട്ടും കൊല്ലം കുന്നിക്കോട് സ്വദേശിയായ എഴുവയസ്സുകാരി മരിച്ച സംഭവം ആരോഗ്യവകുപ്പിന്റെ നിഷ്ക്രിയത്വത്തിന് തെളിവാണ്. ഇതോടെ വാക്സിന്‍ എടുത്ത ശേഷവും രോഗം ബാധിച്ച് ഒരുമാസത്തിനിടെ മരിച്ചവരുടെ എണ്ണം മൂന്നായി. 2021 നു ശേഷം പേവിഷ ബാധയ്ക്കുള്ള വാക്സീന്‍ എടുത്ത ശേഷം 22 പേര്‍ മരിച്ചെന്ന് ആരോഗ്യ വകുപ്പിന്റെ തന്നെ കണക്കുണ്ട്. പ്രതിരോധ വാക്സീന്‍ എടുത്തിട്ടും പേവിഷബാധ ഉണ്ടാകുനുള്ള കാരണം ആരോഗ്യ വകുപ്പ് വിശദീകരിക്കണം. വാക്സിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന സംഭവമാണിത്. തെരുവുനായ ശല്യം രൂക്ഷമായിട്ടും സര്‍ക്കാര്‍ പണം നല്‍കാത്തത് കാരണമാണ് തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതില്‍ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പിന്നോട്ട് പോയതെന്ന് സുധാകരന്‍ പറഞ്ഞു.
കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തമുണ്ടായി അഞ്ചു പേര്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറും മുന്‍പ് വീണ്ടും അതേ കെട്ടിടത്തില്‍ വീണ്ടും പുക ഉയരുന്ന അതീവ ഗൗരവമായ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണം. ഇത്രയധികം രോഗികളെത്തുന്ന ആശുപത്രിയായിട്ട് പോലും ഫയര്‍ ആന്റ് സേഫ്റ്റിക്ക് ഫലപ്രദമായ സംവിധാനം ഒരുക്കാന്‍ ആരോഗ്യവകുപ്പിന് കഴിയാത്തത് ഗുരുതരമായ വീഴ്ചയാണെന്നും കെ.സുധാകരന്‍ പറഞ്ഞു.