മേപ്പാടി∙ ഉരുൾപൊട്ടല്‍ നാശം വിതച്ച മുണ്ടക്കൈ സന്ദർശിച്ച് നടൻ മോഹൻലാൽ. ടെറിട്ടോറിയൽ ആർമിയുടെ ബേസ് ക്യാംപിലാണ് മോഹൻലാൽ എത്തിയത്. ദുരന്തഭൂമിയും സൈനികരെയും മോഹൻലാൽ സന്ദർശിക്കും. ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണലാണ് മോഹൻലാൽ. കോഴിക്കോടു നിന്ന് റോഡു മാർഗമാണ് വയനാട്ടിലെത്തിയത്. സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി.