മലപ്പുറം ജില്ലയിലെ അഞ്ചാംപനി പ്രതിരോധ പ്രവർത്തനങ്ങൾ മന്ത്രിമാരായ വീണാ ജോർജിൻ്റെയും, വി അബ്ദുറഹ്മാൻ്റെയും, നേതൃത്വത്തിൽ ചേർന്ന എംഎൽഎമാരുടെ യോഗത്തിൽ വിലയിരുത്തി. ജില്ലയിൽ വാക്സിനുകൾക്കെതിരെ നിലനിൽക്കുന്ന വൈമുഖ്യം അകറ്റാൻ ജനപ്രതിനിധികൾ നേതൃത്വം നൽകണമെന്ന് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള എല്ലാ കുട്ടികളും വാക്സിൻ എടുത്തെന്ന് ഉറപ്പാക്കണം. ജില്ലയിൽ വാക്സിനേഷൻ സംബന്ധിച്ച അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും യോഗത്തിൽ മന്ത്രി നിർദേശിച്ചു.
