കോട്ടയം:കെട്ടിട നിർമ്മാണ പെർമിറ്റുകളുടെ കാര്യത്തിൽ ജനോപകാരപ്രദമായ വലിയൊരു മാറ്റം കേരള സര്‍ക്കാര്‍ ഏപ്രിൽ ഒന്നു മുതൽ സംസ്ഥാനത്ത് നടപ്പിലാക്കിയത് വിജയപുരം ഗ്രാമ പഞ്ചായത്തിലും ലഭ്യമാണ്. 7 മീറ്റര്‍ വരെ ഉയരമുള്ള 3000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഭവനങ്ങളുടെ നിര്‍മ്മാണത്തിനു കെ സ്മാര്‍ട്ട് മുഖേന സെല്‍ഫ് സര്‍ട്ടിഫൈഡ് പെര്‍മിറ്റിനു അപേക്ഷിച്ചാൽ അന്നേദിവസം പെര്‍മ്മിറ്റ് ലഭിക്കുന്നതാണ്. കെട്ടിട നിര്‍മ്മാണ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് സെല്‍ഫ് സര്‍ട്ടിഫൈഡ് പെര്‍മിറ്റ് അപേക്ഷിക്കുന്ന ലൈസൻസി ആണ് എന്ന് ഉറപ്പു വരുത്തുക. ടി സേവനത്തിനു അധിക ഫീസ് ഇല്ലാത്തതാണ്
എന്ന് വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് V.Tസോമൻകുട്ടി അറിയിച്ചു.