കൊച്ചി: മൂത്രമൊഴിക്കുമ്പോൾ വേദനയും രക്തത്തിന്റെസാന്നിധ്യവുംകണ്ടെത്തിയതിനെ തുടർന്നാണ് ഇയാൾ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയത്.
രാത്രിയിൽ ലൈംഗികാവയവത്തിൽ ഉറുമ്പ്കടന്നുപോയതായിതോന്നലുണ്ടായതിനെ തുടർന്ന് കയ്യിൽ കിട്ടിയ ചൂണ്ട നൂൽ കടത്തി വിടുകയായിരുന്നു. എന്നാൽ അതിന് ഇത്രയും നീളം ഉണ്ടാകുമെന്ന് ഡോക്ടർമാർ പോലും പ്രതീക്ഷിച്ചിരുന്നില്ല.
സിസ്റ്റോസ്കോപ്പിക് ഫോറിൻ ബോഡി റിമൂവൽ എന്ന മൈക്രോസ്കോപ്പിക് കീ ഹോൾ സർജറി വഴി ഫോറിൻ ബോഡി പുറത്തെടുക്കുമ്പോൾവൈദ്യശാസ്ത്രത്തിൽ തന്നെ ഇതൊരു നാഴികക്കല്ലാകുമെന്ന് ആരും കരുതിയിരുന്നില്ല. ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ യൂറിനറി ബ്ലാഡർ ഫോറിൻ ബോഡി റിമൂവൽ ആണ് എറണാകുളം ജനറൽ ആശുപത്രിയിൽ നടന്നത്. ശസ്ത്രക്രിയക്ക് ഡോ. അനൂപ് കൃഷ്ണൻ, ഡോ. അനൂപ്, ടെക്നീഷ്യൻ റഷീദ്, സ്റ്റാഫ് നഴ്സ് ശ്യാമള എന്നിവർ നേതൃത്വം നൽകി.