Kerala Government ഇലക്ട്രോണിക്‌സ് & വിവരസാങ്കേതികവിദ്യ വകുപ്പ് പുറപ്പെടുവിച്ച G.O.(Rt)No.185/2025/ITD ഉത്തരവുപ്രകാരം, Akshaya Centres വഴി KSMART Portal മുഖേന ലഭിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓൺലൈൻ സേവനങ്ങൾക്ക് ഈടാക്കാവുന്ന സർവീസ് ചാർജുകൾ നിശ്ചയിച്ചു. പൊതുജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുമ്പോൾ അക്ഷയ കേന്ദ്രങ്ങൾ ഈ നിരക്കുകൾ പ്രകാരം ചാർജ് ഈടാക്കാം.
ഉത്തരവ് 06-08-2025 ന് പുറപ്പെടുവിച്ചതാണ്. Information Kerala Mission, അക്ഷയ പ്രോജക്ട് ഓഫീസ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
സർവീസ് ചാർജ് നിരക്കുകൾ (രൂപ)
1. ജനന രജിസ്ട്രേഷൻ – ₹40
2. മരണ രജിസ്ട്രേഷൻ – ₹40
3. ജനന/മരണ രജിസ്ട്രേഷനിലെ തിരുത്തൽ – ₹50
4. വിവാഹ രജിസ്ട്രേഷൻ – പൊതുവിഭാഗം: ₹70 + പ്രിന്റിംഗ്/സ്കാനിംഗ് (ഒരു പേജിന് ₹3)
SC/ST വിഭാഗം: പ്രിന്റിംഗ്/സ്കാനിംഗ് ഉൾപ്പെടെ ₹50
5. വിവാഹ രജിസ്ട്രേഷനിലെ തിരുത്തൽ – ₹60
6. ലൈസൻസ് അപേക്ഷ – ₹40
7. ലൈസൻസ് തിരുത്തൽ – ₹40
8. പരാതികൾ – ₹30
9. സർട്ടിഫിക്കറ്റുകൾ/അറിയിപ്പുകൾ ഡൗൺലോഡ് ചെയ്ത് നൽകൽ – ഒരു പേജിന് ₹10
10. നികുതികളും ഫീസുകളും അടയ്ക്കൽ (അപേക്ഷയോടൊപ്പമല്ലാത്തത്):
• ₹1000 വരെ – ₹10
• ₹1001–₹5000 – ₹20
• ₹5000 മുകളിൽ – തുകയുടെ 0.5% അല്ലെങ്കിൽ ₹100 (ഏത് കുറവോ അത്)
11. ഉടമസ്ഥാവകാശം മാറ്റൽ – ₹50
12. BPL സർട്ടിഫിക്കറ്റ് അപേക്ഷ – ₹10
13. മറ്റ് അപേക്ഷകൾ – ₹20
അപേക്ഷാ ഫീസ് നിലവിലുണ്ടെങ്കിൽ, അത് സർവീസ് ചാർജിന് പുറമെ വേർതിരിച്ച് ഈടാക്കണം. കൂടാതെ, ഈ നിരക്കുകൾ അക്ഷയ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് വ്യക്തമായി പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. വ്യക്തിഗത ഡാറ്റാ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.










































































