സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിലാണ് ഇന്ന് കുറവുണ്ടായിരിക്കുന്നത്.
ഒരു ഗ്രാം സ്വർണത്തിന് 165 രൂപയാണ് കുറഞ്ഞത്.
ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 13,670 രൂപയിലാണ് വ്യാപാരം നടക്കുന്നത്. പവന് 1320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 1,09,360 രൂപയായി.
ഏപ്രിൽ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഏപ്രിൽ രണ്ടിനാണ്. 1,09,240 രൂപ..
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ആഗോള സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.
എന്നാൽ സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയാണ് ഇന്നത്തെ വില.













































































