തൃപ്രയാര്‍: ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച് വിവാദത്തിലായ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി ദൈവത്തിന്റെ പേരില്‍ 'വോട്ടുറപ്പിച്ച്'പുതിയ വിവാദത്തില്‍. ചൊവ്വാഴ്ച നാട്ടിക നിയോജകമണ്ഡലത്തിലെ പര്യടനത്തിന് തുടക്കമിട്ട തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രപരിസരത്ത് നടത്തിയ പ്രസംഗത്തിലാണ് 'ശ്രീരാമസ്വാമിയെ സാക്ഷി നിര്‍ത്തി, ആഞ്ജനേയനെ സാക്ഷി നിര്‍ത്തി ഞാന്‍ പറയുന്നു, 23ന് നിങ്ങള്‍ക്ക് എനിക്ക് വോട്ടു ചെയ്യേണ്ടി വരും' എന്ന് പറഞ്ഞത്.
തൃശൂരിലെ പ്രസംഗത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമീഷന് നല്കിയ നോട്ടീസിന് താല്‍ക്കാലിക വിശദീകരണം നല്‍കുകയും വിശദമായ മറുപടി നല്കാന് സമയം ആവശ്യപ്പെടുകയും ചെയ്തിരിക്കെയാണ് പുതിയ വിവാദം.
കെട്ടിയിറക്കപ്പെട്ട എം.പി എന്ന എതിരാളികളുടെ ആക്ഷേപത്തെക്കുറിച്ച് പ്രതികരിക്കുമ്ബോഴാണ് സുരേഷ് ഗോപി വിവാദ പരാമര്‍ശം നടത്തിയത്. രാജ്യസഭാംഗം എന്ന നിലയില്‍ താന്‍ ചെയ്ത കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തിയാല്‍ 23ന് നിങ്ങള്‍ എനിക്ക് വോട്ട് ചെയ്യേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്.
കേരളത്തില്‍ വികസം നടത്താന്‍ നരേന്ദ്ര മോദിക്ക് തന്നെ കെട്ടിയിറക്കിയ എം.പിയാക്കേണ്ടി വന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ആലപ്പുഴ ബണ്ട്, കിരീടം പാലം റോഡ് എന്നിവ താന്‍ ചെയ്ത കാര്യങ്ങളില്‍ ചിലത് മാത്രം. വര്‍ഷങ്ങളായി ചെയ്യാതിരുന്നവയാണിത്. കേരളത്തിെന്റ സാംസ്കാരിക തലസ്ഥാനമാണ് തൃശൂര്‍. ഇവിടെനിന്ന് നെറ്റിപ്പട്ടം കെട്ടി കൊമ്ബുകുലുക്കി എന്നെ നിങ്ങള്‍ പാര്‍ലമെന്റിലെത്തിക്കണം. അതിനുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.