മുട്ടത്തുറയിലെ CBI ഓഫീസിലാണ് ഇനി അന്വേഷണ സംഘം തങ്ങുക.കേസിന്റെ കൂടുതല്‍ രേഖകള്‍ ശേഖരിക്കാനും, സാക്ഷികളുടെ മൊഴിയെടുക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസില്‍ പ്രതികളുടെ അറസ്റ്റടക്കം നിര്‍ണായക നീക്കങ്ങളുണ്ടായേക്കുമെന്ന സൂചനകള്‍ക്കിടെയാണ് സി ബി ഐ സംഘം കേരളത്തില്‍ എത്തുന്നത്. നമ്പി നാരായണനില്‍ നിന്ന് അന്വേഷണ സംഘം വിശദമായി മൊഴിയെടുക്കും.
ഐ എസ് ആര് ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍ ഡി ജി പി സിബി മാത്യൂസ് ഉള്‍പ്പെടെ 18 പേരെ പ്രതി ചേര്‍ത്ത് അടുത്തിടെയാണ് തിരുവനന്തപുരം സി ജെ എം കോടതിയില്‍ സി ബി ഐ എഫ് ഐ ആര് സമര്‍പ്പിച്ചത്.