ത്രില്ലർ മൂഡിൽ ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം "ക്രിസ്റ്റീന" ചിത്രീകരണം പൂർത്തിയായി. ഗ്രാമവാസികളായ നാല് ചെറുപ്പക്കാർ സുഹൃത്തുക്കൾ.......... അവരുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നുവരുന്നതും തുടർന്ന് ആ ഗ്രാമപ്രദേശത്ത് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ത്രില്ലർ മൂഡിലുള്ള ചിത്രത്തിൻ്റെ ഇതിവൃത്തം. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പ്രകാശനം ചെയ്തു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തമിഴ്നാട് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
സുധീർ കരമന, എം ആർ ഗോപകുമാർ, സീമ ജി നായർ, നസീർ സംക്രാന്തി, ആര്യ, മുരളീധരൻ (ഉപ്പും മുളകും ഫെയിം), രാജേഷ് കോബ്ര, ശിവമുരളി, മായ, ശ്രീജിത്ത് ബാലരാമപുരം, സുനീഷ് കെ ജാൻ, രാജീവ് റോബട്ട്, നന്ദന, ചിത്രാ സുദർശനൻ, അനീഷ്, അബി, സുനിൽ പുന്നയ്ക്കാട്, ഹീര, കുമാരി അവന്തിക പാർവ്വതി, മനോജ്, മാസ്റ്റർ അശ്വജിത്ത്, രാജീവ്, രാജേന്ദ്രൻ ഉമ്മണ്ണൂർ, രാകേഷ് വിശ്വരൂപം, അനിൽ എന്നിവർ കഥാപാത്രങ്ങളാകുന്നു.
ബാനർ- എം എൻ ആർ (MNR)ഫിലിംസ്, നിർമ്മാണം - സെലീന എം നസീർ, രചന, സംവിധാനം - സുദർശനൻ, ഛായാഗ്രഹണം- ഷമീർ ജിബ്രാൻ, എഡിറ്റിംഗ് - അക്ഷയ് സൗദ, ഗാനരചന - ശരൺ ഇൻഡോകേര, സംഗീതം - ശ്രീനാഥ് എസ് വിജയ്, ആലാപനം - ജാസി ഗിഫ്റ്റ്, നജിം അർഷാദ്, രശ്മി മധു, കോസ്റ്റ്യും ഇന്ദ്രൻസ് ജയൻ, ബിജു മങ്ങാട്ടുകോണം, ചമയം - അഭിലാഷ്, അനിൽ നേമം, കല- ഉണ്ണി റസ്സൽപുരം, പ്രൊഡക്ഷൻ കൺട്രോളർ - അജയഘോഷ് പരവൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - സബിൻ കാട്ടുങ്കൽ, ബി ജി എം - സൻഫീർ, മ്യൂസിക് റൈറ്റ്സ് -ഗുഡ് വിൽ എൻ്റർടെയ്ൻമെൻ്റ്സ്, കോറിയോഗ്രാഫി - സൂര്യ, അസിസ്റ്റൻ്റ് ഡയറക്ടർ - ദർശൻ, സ്പോട്ട് എഡിറ്റർ- അക്ഷയ്, പ്രൊഡക്ഷൻ മാനേജർ - ആർ കെ കല്ലുംപുറത്ത്, വിജയലക്ഷ്മി വാമനപുരം, ഡിസൈൻസ് -ടെർസോക്കോ, സ്റ്റുഡിയോ-ചിത്രാഞ്ജലി, സ്റ്റിൽസ് - അഖിൽ, പിആർഓ - അജയ് തുണ്ടത്തിൽ.














































































