India's #FirstEver indigenously designed & developed Dhanush 155mm/45 Calibre towed Gun System is ready for induction into #IndianArmy & will be handed over by Ordnance Factories Board #OFB on 8 April 19. Dhanush can be employed in all types of terrains.
രാജ്യത്ത് ആദ്യമായി തദ്ദേശമായി വികസിച്ച ദീര്‍ഘദൂര പീരങ്കിയായ ധനുഷ്
തിങ്കളാഴ്ച സൈന്യത്തിന് സമര്‍പ്പിക്കും. അഡീഷണല്‍ ഡയറക്ട്രേറ്റ് ജനറല്‍
ഒഫ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഒഫ് ഇന്ത്യന്‍ ആര്‍മി ട്വിറ്ററിലൂടെയാണ്
ഇക്കാര്യം അറിയിച്ചത്. മേയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ് ഇത്
നിര്‍മ്മിച്ചത് എന്നതും പ്രത്യേകതയാണ്. ധനുഷിന്റെ
81 ശതമാനം ഭാഗങ്ങളും ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചതാണ്. 38 കിലോമീറ്റര്‍
ദൂരം വരെ ശേഷിയുള്ള ഇതിനെ സ്വദേശി ബൊഫേഴ്സ് എന്നാണ് അറിയപ്പെടുന്നത്.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏത് സമയത്തും ഒരേപൊലെ
ഉപയോഗിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്.
സ്വീഡിഷ് നിര്‍മ്മിത ബൊഫോഴ്സിനെ വെല്ലുന്ന തരത്തിലാണ് ധനുഷ് പീരങ്കികളെ നിര്‍മ്മിച്ചിരിക്കുന്നത്. വേഗതയിലും പ്രയോഗത്തിലും കൃത്യതയിലുമൊക്കെ മറ്റെല്ലാ പീരങ്ഖികളെ കടത്തിവെട്ടുന്നു. ഏത് കാലാവസ്ഥകളിലും രാജസ്ഥാന് മരുഭൂമിയിലും ലഡാക്ക് മലയിടുക്കുകളിലും ഒരു പോലെ ധനുഷ് ഉപയോഗിക്കാന്‍ കഴിയും ഉപയോഗിക്കാന്‍ കഴിയും. സാങ്കേതികമായെ ധനുഷ് മുന്നിട്ട് നില്ക്കുന്നു. ഡി.ആര്.ഡി.ഒ, ഡി.ജി.ക്യു.എ, ബി.ഇ.എ, എസ്.എ.ഐ.എല്‍ എന്നീ സര്‍ക്കാര്‍ ഏജന്‍സികളിലെയും സ്വകാര്യ കമ്ബനികളിലേയും വിദഗ്ദന്മാര് ചേര്‍ന്നാണ് ധനുഷ് വികസിപ്പിച്ചെടുത്തത്.
155മി.മി/45 കാലിബര്‍ ധനുഷ് ദീര്‍ഘദൂര മിസൈലുകളുടെ നിര്‍മ്മാണത്തിന് കഴിഞ്ഞ മാസമാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയത്. വിവിധയിടങ്ങളിലെ പരീക്ഷണത്തിന് ശേഷമാണ് ധനുഷ് ഇന്ത്യന്‍ സെെന്യത്തിന്റെ ഭാഗമാകുന്നത്.