മാരുതിയുടെ എംപിവി മോഡലായ എര്‍ട്ടിഗ കൂടുതല്‍ എക്സിക്യുട്ടീവാകുന്നു. ഏഴ്
സീറ്റുകളുമായി എത്തിയിരുന്ന എര്‍ട്ടിഗയുടെ ആറ് സീറ്റ് വേരിയന്റ്
ഒരുങ്ങുന്നതായി സൂചന. ക്യാപ്റ്റന്‍ സീറ്റ് ഒരുക്കുന്നതോടെ വാഹനം ഏറെ
സ്പേഷ്യസ് ആകുമെന്നതാണ് പ്രത്യേകത.
ആറ് സീറ്റില്‍ എത്തുന്ന എര്‍ട്ടിഗ
മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സയിലൂടെയായിരിക്കും
പുറത്തിറങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. ഏറെ വൈകാതെ തന്നെ ഈ വാഹനം
അവതരിപ്പിക്കുമെന്ന് ടീം ബിഎച്ച്പി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ
നവംബറിലാണ് എര്‍ട്ടിഗയുടെ രണ്ടാം തലമുറ വാഹനം ഇന്ത്യയില്‍ എത്തിയത്.
ആദ്യമോഡലില്‍ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് പുതിയ എര്‍ട്ടിഗ എത്തിയത്. ഈ
മോഡലില്‍ നിന്ന് സീറ്റിന്റെ ഘടനയില്‍ മാറ്റം വരുത്തിയായിരിക്കും പുതിയ
മോഡല്‍ എത്തുക.
നിലവിലെ മോഡലില്‍ രണ്ടാംനിരയില്‍ ബെഞ്ച് സീറ്റാണ്
നല്‍കിയിട്ടുള്ളത്. എന്നാല്‍, ആറ് സീറ്റ് പതിപ്പില്‍ ഇത് ക്യാപ്റ്റന്‍
സീറ്റാകും. എര്‍ട്ടിഗയുടെ ടോപ്പ് എന്‍ഡ് പതിപ്പിലായിരിക്കും ഈ വാഹനം
ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
1.5 ലിറ്റര്‍ K15B
എസ്എച്ച്വിഎസ് പെട്രോള്‍ എന്‍ജിനിലും 1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍
ഡീസല്‍ എന്‍ജിനിലുമാണ് എര്‍ട്ടിഗ നിരത്തിലെത്തുന്നത്. പെട്രോള്‍ എന്ജിന്
104 ബിഎച്ച്പി പവറും 138 എന്‍എം ടോര്ക്കുമേകുമ്ബോള് ഡീസല്‍ എന്ജിന് 89
ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡ് മാനുവലും 4 സ്പീഡ്
ഓട്ടോമാറ്റിക്കുമാണ് ട്രാന്സ്മിഷന്.