മെറ്റയുടെ ഫോട്ടോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാമും ആഗോളതലത്തില്‍ 200 കോടി ആക്ടീവ് യൂസര്‍മാരെ സ്വന്തമാക്കിയിരിക്കുകയാണ്. 2018 ജൂണിലായിരുന്നു ഇന്‍സ്റ്റഗ്രാമിന്റെ സജീവ ഉപയോക്താക്കളുടെ എണ്ണം 100 കോടി കടന്നത്. നാലുവര്‍ഷം കൊണ്ട് അത് ഇരട്ടിയാക്കാന്‍ കമ്പനിക്കായി. ഇന്‍സ്റ്റഗ്രാമിന്റെയും ഫെയ്ബുക്കിന്റെയും പ്രതിമാസ സജീവ ഉപയോക്താക്കളുടെ കണക്കുകള്‍ മെറ്റ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. മെറ്റയുടെ സന്ദേശമയക്കല്‍ ആപ്പായ വാട്സ്ആപ്പിനുമുണ്ട് 200 കോടിയിലേറെ ഉപയോക്താക്കള്‍.ഈ പോക്ക് പോയാല്‍ വൈകാതെ തന്നെ ഫേസ്ബുക്കിനെ ഇന്‍സ്റ്റഗ്രാം മറികടന്നേക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.