കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടത്തിലെ പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്നായ പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പിന്റെ സന്ദേശവുമായി കോട്ടയം കളക്ട്രേറ്റ് വളപ്പില്‍ ഹരിത പോളിംഗ് ബൂത്ത് ഒരുങ്ങി. മുളയും ചണച്ചാക്കും ഉപയോഗിച്ച് നിര്‍മിച്ച ബൂത്തിന്റെ മേല്‍ക്കൂരയില്‍ ഓല മേഞ്ഞിരിക്കുന്നു. ഉപയോഗം കഴിഞ്ഞ കഴിഞ്ഞ വോട്ടേഴ്സ് സ്ലിപ്പും മറ്റും നിക്ഷേപിക്കുന്നതിന് തെങ്ങോല മെടഞ്ഞുണ്ടാക്കിയ കുട്ടയും ബൂത്തിനു മുന്നിലുണ്ട്. വോട്ടമര്ക്കൂള്ള അറിയിപ്പുക്കള്‍ കടലാസിലും പാളയിലുമായാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. തടിയില്‍ തീര്‍ത്ത ബെഞ്ചും ഡെസ്ക്കും ഉള്‍ഭാഗത്തായി ക്രമീകരിച്ചിരിക്കുന്നു. പ്രകൃതിയോട് ഇണങ്ങി തിരഞ്ഞെടുപ്പ് എങ്ങനെ നടത്താം എന്ന ബോധവത്കരണം കൂടിയാണ് ഇതിലൂടെ പ്രകടമാകുന്നത്.