ന്യൂഡൽഹി: മികച്ച മാർക്കോടെ പ്ലസ് ടു പാസായവർക്ക് ആർമി പ്ലസ്ടു ടെക്നിക്കൽ എൻട്രി സ്കീമിൽ മികച്ച അവസരം. ആകെ 90 ഒഴിവുകളാണ് ഉള്ളത്. ആൺ കുട്ടികൾക്ക് മാത്രമാണ് പ്രവേശനം. 5 വർഷമാണ് പരിശീലന കാലയളവ്.
പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദം ലഭിക്കും. പരിശീലനത്തിന് ശേഷം ലഫ്റ്റ്നന്റ് റാങ്കിൽ നിയമനവും ലഭിക്കും. അപേക്ഷ സെപ്റ്റംബർ 21 വരെ സമർപ്പിക്കാം. http://joinindianarmy.nic.in വഴി അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങൾ പഠിച്ച് 60 ശതമാനം മാർക്കോടെ പ്ലസ് ടു /അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ജെഇഇ മെയിൻ 2022 പരീക്ഷ എഴുതിയവരാകണം. 2003 ജൂലൈ 2ന് മുൻപും 2006 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്.
അപേക്ഷയുടെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിനായി ക്ഷണിക്കും. രണ്ടു ഘട്ടങ്ങളായി5ദിവസംനീണ്ടുനിൽക്കുന്നതാണ് അഭിമുഖം.സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ്പ്ടെസ്റ്റ്എന്നിവയ്ക്കുംവൈദ്യപരിശോധനയ്ക്കും ശേഷമാണ് തിരഞ്ഞെടുപ്പ്.