31 May 2026
Sunday
LATEST NEWS
തുറന്ന് പറഞ്ഞ് മന്ത്രി ചെന്നിത്തല... സ്കൂൾ പ്രവേശനോത്സവം 2026 ജൂൺ 1ന് പാമ്പാടി ടെക്നിക്കൽ ഹൈസ്കൂളിൽ വിപുലമായ ഒരുക്കങ്ങൾ... മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നൽകി സർക്കാർ ഉത്തരവ്... ശബരിമല സ്വർണക്കൊള്ള കേസ്: എസ്‌ഐടി അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ദേവസ്വംമന്ത്രി... അതിവേഗ റെയിൽ പദ്ധതി: അഞ്ച് വർഷത്തിനുള്ളിൽ യാത്രക്കാർക്ക് സേവനം ലഭ്യമാക്കാമെന്ന് ഇ. ശ്രീധരൻ... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം... ലഹരിവിരുദ്ധ മാനസികാവസ്ഥ വളർത്തണം- സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ... സംസ്ഥാനത്ത് ജൂൺ 9 മുതൽ ട്രോളിങ് നിരോധനം; 52 ദിവസത്തേക്ക് കടലിൽ ട്രോളർ ബോട്ടുകൾക്ക് വിലക്ക്... വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ എൻഐഎയുടെ വ്യാപക പരിശോധന... പി.എം ആര്‍ഷോയും കെ. വിദ്യയും വിവാഹിതരാകുന്നു... ഉപരാഷ്ട്രപതിയുടെ സന്ദർശനം: മെയ് 31-ന് കോട്ടയത്ത് വൻ ഗതാഗത നിയന്ത്രണം... മുൻ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു... കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് മെയ് 30-ന് രണ്ടാം അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി വീണ്ടും പരിഗണിക്കും... സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറായി (സിഇഒ) ഡോ.എ.കൗഷിഗന്‍ നിയമിതനായി...

മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നൽകി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളുടെ ചുമതല മന്ത്രിമാർക്ക് വിഭജിച്ച് സർക്കാർ ഉത്തരവിറക്കി. പൊതുഭരണ (ഏകോപനം) വകുപ്പിന്റെ സ.ഉ.(സാധാ) നം. 2687/2026/GAD പ്രകാരമാണ് പുതിയ ക്രമീകരണം നിലവിൽ വന്നത്.  

പുതിയ ഉത്തരവ് പ്രകാരം തിരുവനന്തപുരം ജില്ലയുടെ ചുമതല മന്ത്രി സി.പി. ജോണിനും, കൊല്ലം ജില്ലയുടെ ചുമതല മന്ത്രി ഷിബു ബേബി ജോണിനും, പത്തനംതിട്ട ജില്ലയുടെ ചുമതല പി.സി. വിഷ്ണുനാഥിനും നൽകി. ആലപ്പുഴ ജില്ലയുടെ ചുമതല എം. ലിജുവിനും, കോട്ടയം ജില്ലയുടെ ചുമതല മോൻസ് ജോസഫിനും, ഇടുക്കി ജില്ലയുടെ ചുമതല അനൂപ് ജേക്കബിനും ഏൽപ്പിച്ചു.  

എറണാകുളം ജില്ലയുടെ ചുമതല റോജി എം. ജോണിനും, തൃശൂർ ജില്ലയുടെ ചുമതല ഒ. ജെ. ജനീഷിനും, പാലക്കാട് ജില്ലയുടെ ചുമതല എൻ. ഷംസുദ്ദീനിനും, മലപ്പുറം ജില്ലയുടെ ചുമതല പി.കെ. ബഷീറിനും, കോഴിക്കോട് ജില്ലയുടെ ചുമതല എ.പി. അനിൽകുമാറിനും നൽകി.  

അതേസമയം വയനാട് ജില്ലയുടെ ചുമതല ടി.സി. നിഖിലിനും, കണ്ണൂർ ജില്ലയുടെ ചുമതല സണ്ണി ജോസഫിനും, കാസർഗോഡ് ജില്ലയുടെ ചുമതല കെ.എം. ഷാജിക്കുമാണ് നൽകിയിരിക്കുന്നത്.  

2026 മെയ് 30-ന് പുറത്തിറക്കിയ ഉത്തരവ് ഗവർണറുടെ ഉത്തരവിൻ പ്രകാരമാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് സർക്കാർ അറിയിച്ചു.

Related Stories

latest news


Most Popular