സുരഭി എസ്സ് നായര്‍
ജാതിയുടെയും അധികാരത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്നവര്‍ നമ്മുടെ സമൂഹത്തിലേയ്ക്ക് ഒന്ന് കണ്ണു തുറന്നു നോക്കു. ഒരു നേരത്തെ ആഹാരം പോലും കഴിക്കാനില്ലാതെ തെരുവില്‍ അന്തിയുറങ്ങുന്നവര്‍. ഒരിക്കലെങ്കിലും അവരെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ലൈക്കുകളും കമന്റുകളും വാങ്ങുക ഇതാണ് ലക്ഷ്യം. എന്നാല്‍ ഇവര്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാന്‍ ആരെങ്കിലും തയ്യാറാകുമോ? നമ്മുടെ പലരുടെയും വീടുകളില്‍ എത്രമാത്രം ആഹാരം വേസ്റ്റാക്കുന്നു. ഇവ അലക്ഷ്യമായി പൊതുവഴിയിലും പറമ്പിലുമൊക്കെ വലിച്ചെറിയുന്നു. വിശപ്പ് സഹിക്കാനാകാതെ ഇത്തരം മാലിന്യങ്ങളും എന്തിന് പറയുന്നു മനുഷ്യ വിസര്‍ജം പോലും ഭക്ഷിക്കുന്ന ഒരു കൂട്ടം ജനത നമുക്ക് ചുറ്റുമുണ്ട്. ഇത്തിരിയില്ലാത്ത കുഞ്ഞുങ്ങള്‍ വിശന്നു കരയുന്ന പല ഫോട്ടേസുകളും സാമൂഹ്യ മാധ്യമങ്ങളില്‍ പലരും ഷെയര്‍ ചെയ്യാറുണ്ട് ഇത് കാണുമ്പോള്‍ ചങ്ക് തകരുകയാണ്.
ലോകമെമ്പാടും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ദാരിദ്രം. വളരെ പാവപ്പെട്ട ഒരാളുടെ അവസ്ഥയാണ് ദാരിദ്രം. മതിയായ ഭക്ഷണം, വസ്ത്രം,മരുന്ന് എന്നിവ ഒരു മനുഷ്യന് ഏറെ ആവശ്യമായ ഘടകമാണ്. ഇത്തരം ആവശ്യമായ വസ്തുക്കളുടെ അഭാവം ഒരു വ്യക്തിക്ക് അനുഭവപ്പെടുമ്പോള്‍ അങ്ങേയറ്റം അപ്രതീക്ഷിതമായ അവസ്ഥയാണ് നേരിടുന്നത്. ജനസംഖ്യാ വര്‍ദ്ധനവ്, പകര്‍ച്ചവ്യാധികള്‍, പ്രകൃതി ദുരന്തങ്ങള്‍, കുറഞ്ഞ കാര്‍ഷിക ഉല്‍പ്പാദനം, തൊഴിലില്ലായ്മ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസമില്ലായ്മ എന്നിവയാണ് ദാരിദ്രത്തിന്റെ കാരണങ്ങള്‍. ഫലപ്രദമായ പരിഹാരങ്ങളിലൂടെ ദാരിദ്ര്യം കുറയ്ക്കാനാകും. എന്നാല്‍ എല്ലാ പൗരന്മാരുടെയും വ്യക്തിപരമായ പരിശ്രമങ്ങള്‍ ആവശ്യമാണ്. ഏകദേശം 8 കോടി ജനങ്ങള്‍ ദാരിദ്രരേഖയ്ക്ക് താഴെയാണ്.

ദാരിദ്രം പല വഴികളിലൂടെ ജനജീവിതത്തെ ബാധിക്കുന്നു.നിരക്ഷരത, മോശം ഭക്ഷണം, പോഷകാഹാരം, ബാലവേല, മോശം ജീവിതരീതി, തൊഴിലില്ലായ്മ എന്നിവ പല ഫലങ്ങളുണ്ടാക്കുന്നു. ദരിദ്രരായ ആളുകള്‍ക്ക് നല്ല ഭക്ഷണക്രമം, നല്ല ജീവിതശൈലി, സമ്പന്നരും ദരിദ്രരും തമ്മിലുള്ള വലിയ വ്യത്യാസം, നല്ല വസ്ത്രങ്ങള്‍, ശരിയായ വിദ്യാഭ്യാസം എന്നിവ ദാരിദ്രത്തിലേയ്ക്ക് നയിക്കുന്നു.ദാരിദ്രത്തിന്റെ പ്രശ്‌നം പരിഹരിക്കേണ്ടത് അത്യന്താപേക്ഷികമായ ഒന്നാണ്. കര്‍ഷകര്‍ക്ക് നല്ല കാര്‍ഷിക വിളകള്‍ക്ക് അനുയോജ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കണം. നിരക്ഷരരായ പ്രായപൂര്‍ത്തിയായവര്‍ക്കു ജീവിത രീതിമെച്ചപ്പെടുത്താനുള്ള പരിശീലനങ്ങള്‍ നല്‍കുക, വര്‍ദ്ധിച്ചുവരുന്ന ജമസംഖ്യയും ദാരിദ്രവും പരിശോധിക്കുന്നതിനായി കുടുംബാസൂത്ര പദ്ധതികള്‍ നടപ്പിലാക്കുക, ഓരോ കുഞ്ഞും സ്‌കൂളില്‍ പോയി ശരിയായ വിദ്യാഭ്യാസം നേടുക, തൊഴില്‍ മേഖല മെച്ചപ്പെടുത്തുക എന്നിവ ഒരു പരിധിവരെ ദാരിദ്രത്തെ തടയാനാകും. കഴിഞ്ഞ ദിവസങ്ങളില്‍ എന്റെ ഹൃദയത്തെ വളരെയധികം വേദനിപ്പിച്ച ഒരു ചിത്രം അത് അവിടെ നിന്നോ എങ്ങനെയെന്നോ എന്ന് അറിയാന്‍ കഴിഞ്ഞില്ല. ഒരു കൊച്ചു കുട്ടി അതിന്റെ സഹോദരനോടൊപ്പം വഴിയോരത്ത് ഒരു നേരത്തെ ആഹാരത്തിനായി കെഞ്ചുന്നു.ആഹാരം ഇല്ലാതെ ക്ഷീണിച്ച് എല്ലു തോലുമായ രണ്ട് കുഞ്ഞ് ശരീരം ജീവന്‍ നിലനില്‍ക്കുന്നു എന്ന് മാത്രം. അത്രക്കും വേദനാജനകമാണ് ആ കാഴ്ച.
ദാരിദ്രം എന്നത് ഒരു വ്യക്തിയുടെ മാത്രം പ്രശ്‌നമല്ല. ഫലപ്രദമായ പരിഹാരങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ ഈ അവസ്ഥ പരിഗണിക്കാനാകും. ദാരിദ്രം കുറയ്ക്കുന്നതിനായി ഗവണ്‍മെന്റ് വെവ്വേറെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.