സുരഭി ലക്ഷമീ നായര്‍
കേരളം ഇന്ന് കഞ്ചാവിന്റെ ലഹരിയില്‍ മയങ്ങിക്കിടക്കുകയാണ്. കേരളത്തിന്റെ യുവതലമുറയെ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന ഒരു വിഷയമാണ് കഞ്ചാവ്. ചോരയെപ്പോലും തിരിച്ചറിയാനാവാത്ത സാഹചര്യത്തിലാണ് ഇന്നത്തെത്തലമുറയുടെ പോക്ക്. കഞ്ചാവിന്റെ ലഹരിയില്‍ സഹോദരങ്ങളെ കൊല്ലപ്പെടുത്തുന്നു. മാതാപിതാക്കളെ കൊല്ലപ്പെടുത്തുന്നു. എങ്ങോട്ടെന്നറിയാത്ത രീതിയിലാണ് സമൂഹം വ്യതിചലിച്ചുകൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ ഇതിനടിമപ്പെട്ടിരിക്കുന്നു. ലഹരിയില്‍ എന്ത് ചെയ്യുന്നു എന്ന് പോലും തിരിച്ചറിയാനാകാത്ത സ്വബോധം നഷ്ടപ്പെടുന്നു. അതിനുശേഷം എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. കോളേജ് വിദ്യാര്‍ത്ഥികളുടെ ഇടയിലാണ് കഞ്ചാവിന്റെ ഉപയോഗം ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്. മാതാപിതാക്കള്‍ വിദ്യാസമ്പന്നരാക്കാന്‍ മക്കളെ കോളേജുകളിലേക്ക് അയക്കുന്നു. പഠിച്ച് നല്ല നിലകളിലേക്കെത്തി മക്കള്‍ തങ്ങളെ നോക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ഓരോ മാതാപിതാക്കളും. എന്നാല്‍ അവരുടെ സ്വപ്നങ്ങളെയെല്ലാം തല്ലിത്തകര്‍ത്ത് മക്കള്‍ കഞ്ചാവിനും മറ്റ് ലഹരി മരുന്നുകള്‍ക്കും അടിമപ്പെടുന്നു. നാളെയുടെ നല്ലൊരു തലമുറയെയാണ് നമുക്ക് നഷ്ടപ്പെടുന്നത്.

എന്ത് ചെയ്യാനാകും നമുക്ക് ?
പെണ്‍കുട്ടികളെപ്പോലെ തന്നെ ആണ്‍കുട്ടികളെയും കരുതലോടെ ശ്രദ്ധിക്കുക. ഒരു പെണ്‍കുട്ടി എവിടെപ്പോകുന്നു എന്ത് ചെയ്യുന്നു എന്ന് അന്വോഷിക്കുന്ന മാതാപിതാക്കള്‍ ആണ്‍കുട്ടികളെയും അതേ രീതിയില്‍ ശ്രദ്ധിക്കുക. എവിടെപ്പോണു, എന്ത് ചെയ്യുന്നു, ആരോടു കൂട്ടുകൂടുന്നു എന്നൊക്കെ അന്വോഷിക്കണം. നമ്മളുടെ മക്കള്‍ നന്നായി വരണമെന്നാഗ്രഹിക്കുന്ന ഓരോ മാതാക്കളും ഇത്തരത്തിലൊന്നു ചെയ്തു നോക്കു. പഠിക്കാനായി ദൂരേക്കയയ്ക്കുന്ന മാതാപിതാക്കള്‍ അവരെന്ത് ചെയ്യുന്നുവെന്നോ എങ്ങനെ ജീവിക്കുന്നുവെന്നോ അന്വോഷിക്കുന്നില്ല. മക്കള്‍ ചോദിക്കുമ്പോഴൊക്കെ പണം അയച്ചുകൊടുക്കുന്നു. പണത്തിന്റെ ആവശ്യകത എന്താണെന്നോ അന്വോഷിക്കുന്നില്ല. ചോദിക്കുമ്പോള്‍ ഒരു മടിയും കൂടാതെ പണമയച്ചുകൊടുക്കുന്ന മാതാപിതാക്കള്‍ അറിയുന്നില്ല മക്കള്‍ ലഹരി മരുന്നുകള്‍ക്കടിമപ്പെട്ടു ജീവിക്കുന്നുവെന്ന്. മദ്യവും മയക്കുമരുന്നാലും പുതുതലമുറ പൂര്‍ണ്ണമായും നശിക്കുകയാണ്.

എവിടെ നിന്ന് വരുന്നു?
അതിര്‍ത്തി കടന്ന് ലഹരി പദാര്‍ത്ഥങ്ങള്‍ കേരളത്തിലേക്കും എത്തുന്നു. ഒളിഞ്ഞും മറഞ്ഞും കഞ്ചാവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും ഇവിടേയ്ക്ക് എത്തുന്നു. നിലവില്‍ കേരളത്തില്‍ അമിത അളവില്‍ കഞ്ചാവിന്റെ ഉപയോഗം കണ്ടുവരുന്നു. പല സ്ഥലങ്ങളിലും കഞ്ചാവു വില്ക്കുന്നതായി സൂചനകളുമുണ്ട്.
നല്ലൊരു നാളയെ വാര്‍ത്തെടുക്കാനായി എല്ലാ മാതാപിതാക്കളും മുന്നിട്ടിറങ്ങുക. മാതാപിതാക്കളുടെ സ്വപ്നം പൂവണിയാന്‍ നമുക്കോരോരുത്തര്‍ക്കും പ്രയത്‌നിക്കാം.